കേരളം

kerala

ETV Bharat / state

കാസർകോട് 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 29 പേർ രോഗ മുക്തരായി.

kasargod  covid  kasargod covid updates  covid  corona virus  79 more patients  കാസർകോട്  കാസർകോട് കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്  കാസർകോട് കൊവിഡ്
കാസർകോട് 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 13, 2020, 8:50 PM IST

കാസർകോട്:സമ്പർക്കത്തിലൂടെ 67 പേർക്കടക്കം 79 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ രോഗ ഉറവിടം ലഭ്യമല്ല. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാല് പേർ വിദേശത്തു നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 29 പേർ രോഗ മുക്തരായി.

വലിയ പറമ്പ്(1), മടിക്കൈ(4), കാഞ്ഞങ്ങാട്(1),പള്ളിക്കര(3), നീലേശ്വരം(1), ചെറുവത്തൂർ(12), ചെമ്മനാട്(6), പിലിക്കോട്(2), കാസർകോട്(4), പൈവലിഗ(1), ഉദുമ(10), ബദിയടുക്ക(2), പുല്ലൂർ പെരിയ(1), തൃക്കരിപ്പൂർ(2), മഞ്ചേശ്വരം(4), അജാനൂർ(2), വെസ്റ്റ് എളേരി(1), മധുർ(4), കുമ്പള(5), വോർക്കടി(1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി.

നീലേശ്വരം, കാഞ്ഞങ്ങാട്, കയ്യൂർ ചീമേനി, പൈവലിഗ പഞ്ചായത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞ്, പള്ളിക്കര സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചെറുവത്തൂർ, പള്ളിക്കര, നീലേശ്വരം സ്വദേശികൾക്കും വിദേശത്തു നിന്നെത്തിയ ചെറുവത്തൂർ(2), മങ്കല്പടി, അജാനൂർ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5145 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 725 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 229 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details