കാസർകോട്: ജില്ലയിൽ പുതിയതായി 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 52 രോഗികൾക്ക് സമ്പർക്കം വഴിയാണ് രോഗം. ഇതര സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയ ഒൻപത് പേർക്കും രോഗമുണ്ട്. അതേസമയം 51 രോഗികൾ സുഖം പ്രാപിച്ചു.
കാസർകോട് ജില്ലയില്‍ 66 കൊവിഡ് രോഗികൾ - കാസർകോട് കൊവിഡ്
ജില്ലയിലാകെ 4,044 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി.
തൃക്കരിപ്പൂർ (1), കാറഡുക്ക (8), ബെള്ളൂർ (3), കാഞ്ഞങ്ങാട് (ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 3), വോർക്കാടി (2), കാസർകോട് (10), മധുർ (1), ചെമ്മനാട് (5), നീലേശ്വരം (1), കുമ്പള (4), ഉദുമ (4), മംഗൽപാടി (1), കള്ളാർ (1), ചെറുവത്തൂർ (3), പള്ളിക്കര (4), കരിന്തളം(1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.
ജില്ലയിലാകെ 4,044 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30,453 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സെന്‍റിനൽ സർവേ അടക്കം 35 പേരുടെ സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 239 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.