കേരളം

kerala

ETV Bharat / state

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം ; വയോധികൻ മരിച്ചു - kunjambu nair death news

അപകടമുണ്ടായത് ചെർക്കള-ജാൾസൂർ സംസ്ഥാനാന്തര പാതയിൽ ശനിയാഴ്‌ച രാവിലെ

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം വാർത്ത  കാട്ടുപന്നി ഇടിച്ച് അപകടം  വയോധികൻ മരിച്ചു  കർമ്മംതൊടിയിൽ വാഹനാപകടം  കാവുങ്കാൽ സ്വദേശി കുഞ്ഞമ്പു നായർ  wild boar accident news  kasargod accident news  accident news  hit by a wild boar while traveling on a scooter  kunjambu nair death news  kunjambu nair death
സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം; വയോധികൻ മരിച്ചു

By

Published : Oct 2, 2021, 5:45 PM IST

കാസർകോട് :കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ച് റോഡിൽ വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പു നായരാണ് (60) മരിച്ചത്.

രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്. ചെർക്കള-ജാൾസൂർ സംസ്ഥാനാന്തര പാതയിലായിരുന്നു സംഭവം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പു നായരെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

ALSO READ:മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്

ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നിയും ചത്തിരുന്നു. പന്നിയെ വനം വകുപ്പ് ഏറ്റെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു.

ABOUT THE AUTHOR

...view details