കാസര്‍കോട് കൊവിഡ് രോഗമുക്തരായ 19 പേര്‍ ഇന്ന് ആശുപത്രി വിടും - കാസര്‍കോട് കൊവിഡ് മുക്തര്‍
15 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്
കാസര്‍കോട്
കാസർകോട്: ജില്ലയില്‍ കൊവിഡ് മുക്തരായ 19 പേർ ഇന്ന് ആശുപത്രി വിടും. 15 പേർ ജനറൽ ആശുപത്രിയിൽ നിന്നും രണ്ടു പേർ വീതം ജില്ലാ ആശുപത്രി നിന്നും പരിയാരം മെഡിക്കൽ കോളജിൽ നിന്നുമാണ് ഡിസ്‌ചാര്‍ജാകുന്നത്. ഇന്നലെ എട്ട് പേര്‍ക്ക് രോഗം ഭേദമായിരുന്നു. അതേസമയം ഇന്നലെ ഒരാള്‍ക്ക് കൂടി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. മാർച്ച് 16 ന് ദുബായിയിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.