കാസർകോട് 120 പേർക്ക് കൂടി കൊവിഡ് - കാസർകോട്
107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കാസർകോട്:ജില്ലയിൽ 120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ആറ് പേരും വിദേശത്ത് നിന്നും വന്ന ഏഴു പേരും രോഗ ബാധിതരായി. ജില്ലയിൽ നിന്നുള്ള ഏഴു പേർ കൂടി കൊവിഡ് ബാധിച്ചു മരണപ്പെട്ടു. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 303 പേർ രോഗ മുക്തരായി.
ജില്ലയിൽ 4606 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 218 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 110 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 335 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.