കാസർകോട് ജില്ലയിൽ 119 പേർക്ക് കൊവിഡ് - കാസർകോട്
ജില്ലയിൽ 5402 പേരാണ് നിരീക്ഷണത്തിലുള്ളത്.
കാസർകോട് ജില്ലയിൽ 119 പേർക്ക് കൊവിഡ്
കാസർകോട്:ജില്ലയിൽ 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. 47 പേർ രോഗ മുക്തരായി. ജില്ലയിൽ 5402 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 397 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1306 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 648 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 349 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.