കേരളം

kerala

ETV Bharat / state

കാസര്‍കോട് 102 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

ജില്ലയിൽ 7340 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 813 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

covid  102 news  covid case in kasargod  കാസര്‍കോട്  കൊവിഡ്  സെന്റിനൽ സർവ്വേ
കാസര്‍കോട് 102 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 11, 2020, 9:26 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 100 പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേരുമടക്കം 102 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 131 പേർ രോഗ മുക്തരായി. കാഞ്ഞങ്ങാട് (14), ചെങ്കള (7), ചെറുവത്തൂർ (8), പുത്തിഗെ (2), പിലിക്കോട് (5), പടന്ന (3), ഉദുമ (8), കാസർകോട് (8), പള്ളിക്കര (3), ചെമ്മനാട് (7), നീലേശ്വരം (5), കിനാനൂർ കരിന്തളം (3), ബദിയഡുക്ക (3), എൻമകജെ (2), മൊഗ്രാൽ (2), മുളിയാർ (1), മങ്കല്പടി (5), കോടോം ബേളൂർ (3), അജാനൂർ (2), മധൂർ (4), കള്ളാർ (1), കയ്യൂർ ചീമേനി (1), ഈസ്റ്റ് എളേരി (1), പുല്ലൂർ പെരിയ (3)
സ്വദേശികളാണ് രോഗ ബാധിതരായത്. ജില്ലയിൽ 7340 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 813 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 112 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 488 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details