കണ്ണൂർ:സഹോദരങ്ങള്‍ തമ്മിലുള്ളവാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. മരണം ജനനേന്ദ്രിയത്തിനേറ്റ മാരക ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണൂർ വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിപിൻ ( 32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി (06.03.2022) 11.30 ഓടെ സഹോദരന്‍ വിനോദുമായുള്ള (38) സംഘര്‍ഷത്തിലാണ് വിപിന്‍ കൊല്ലപ്പെട്ടത്.
കുടുംബ വഴക്ക് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിപിനെ ഉടന്‍ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിപിന്‍റെ ജനനേന്ദ്രിയത്തിന് മാത്രമെ പരിക്കുള്ളൂ എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു - ജനനേന്ദ്രിയത്തിന് പരിക്ക് പറ്റി യുവാവ് കണ്ണൂരില്‍ കോല്ലപ്പെട്ടു
കുടുംബവഴക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ് യുവാവ് കൊല്ലപ്പെട്ടു
ALSO READ:സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ
വിനോദിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങര പുതിയ പുരയിൽ അരവിന്ദാക്ഷന്‍റേയും പ്രേമയുടെയും മകനാണ് വിപിൻ. അരുണ്‍ മറ്റൊരു സഹോദരനാണ്. വിപിന്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുകയായിരുന്നു. വിനോദ് കൂലിപ്പണിക്കാരനാണ്.