കണ്ണൂര്‍: ഗൃഹോപകരണങ്ങളുടെ മിനിയേച്ചർ നിർമിച്ച് ശ്രേദ്ധേയനാവുകയാണ് കൊളച്ചേരി സ്വദേശി പ്രശാന്തന്‍. മരങ്ങളും പ്ലാസ്റ്റിക്ക് കവറുകളു മറ്റും ഉപയോഗിച്ച് കൗതുകകരമായ കരകൗശല വസ്തുക്കളാണ് പ്രശാന്തന്‍ നിർമിച്ചത് . പ്രശാന്തൻ ഈ പണി തുടങ്ങിയിട്ട് വർഷം രണ്ടായി. ആശാരിപ്പണി ചെയ്യുന്ന പ്രശാന്തൻ ഒരു ദിവാൻ കോട്ടിന്‍റെ മിനിയേച്ചറാണ് ആദ്യമായി നിർമിച്ചത്. എല്ലാവരും മികച്ച അഭിപ്രായം പറഞ്ഞതോടെ പല തരത്തിലുളള വസ്തുക്കൾ നിർമിച്ചു തുടങ്ങി.
ഗൃഹോപകരണങ്ങളുടെ മിനിയേച്ചറുമായി പ്രശാന്തൻ - കൊളച്ചേരി സ്വദേശി പ്രശാന്ത്
മരങ്ങളും പ്ലാസ്റ്റിക്ക് കവറുകളു മറ്റും ഉപയോഗിച്ച് കൗതുകകരമായ കരകൗശല വസ്തുക്കൾ നിർമിച്ച് ശ്രദ്ദേയമാകുന്നത്. ലോക്ക് ഡൗൺ കാലത്ത് പലരും കരകൗശല നിർമാണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വീട്ടുപകരണങ്ങളായ കട്ടിൽ, മേശ, കസേര, ദിവാൻ കോട്ട്, തുടങ്ങി പലതിന്‍റെയും മിനിയേച്ചർ രൂപം പ്രശാന്തന്‍റെ കരവിരുതിൽ രൂപപ്പെട്ടു. അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക് ഡൗൺ വേളയിലാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള പൂക്കൾ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമാണത്തിലേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് ചിരട്ട, പാള, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കൾ, കവറുകൾ തുടങ്ങിയവയുപയോഗിച്ച് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമിച്ചു തുടങ്ങി. എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവുമായി ഭാര്യ സോനയും മക്കളായ പ്രജിനും സോണിമയും ഒപ്പമുണ്ട്.