കണ്ണൂര്‍: തലശ്ശേരിയില്‍ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓട്ടോയിൽ നിന്നും സ്‌ത്രീ തെറിച്ച് റോഡിൽ വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീധരിയെ(51) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. കേസില്‍ ഗോപാല പേട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ(56) പൊലീസ് അറസ്റ്റ് ചെയ്‌തു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീധരി ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്. നിലവില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയാണ് ഗോപാല പേട്ടയിലെ ശ്രീധരി. സ്‌ത്രീയെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന മൊഴിയെ തുടർന്നാണ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായത്.
ഡ്രൈവറുമായി തര്‍ക്കം; ഓട്ടോയിൽ നിന്നും സ്‌ത്രീ തെറിച്ച് റോഡിൽ വീണു - കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍
ഗുരുതരമായി പരിക്കേറ്റ ഗോപാല പേട്ട സ്വദേശി ശ്രീധരി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഡ്രൈവറുമായി തര്‍ക്കം; ഓട്ടോയിൽ നിന്നും സ്‌ത്രീ തെറിച്ച് റോഡിൽ വീണു
ഞായറാഴ്‌ച രാത്രി 8.30ഓടെ സൈദാർ പള്ളിക്കടുത്ത് വച്ചാണ് ഗോപാലകൃഷ്‌ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രീധരി തെറിച്ചു വീണത്. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് അക്രമത്തിനും അപകടത്തിനും കാരണമായതെന്ന് പറയുന്നു. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. ഓട്ടോ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഉടൻ കോടതിയിൽ ഹാജരാക്കും.