നിരീക്ഷണത്തിലിരിക്കെ മരിച്ച സ്‌ത്രീയുടെ കൊവിഡ് ഫലം പോസിറ്റീവ് - covid 19
ഇവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
നിരീക്ഷണത്തിനിടെ മരിച്ച സ്‌ത്രീയുടെ കൊവിഡ് ഫലം പോസിറ്റീവ്
കണ്ണൂർ: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച സ്ത്രീയുടെ പരിശോധന ഫലം പോസിറ്റീവ്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ (64) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വളരെ കാലമായി ഇവര്‍ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ആയിഷയുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഡിഎംഒ അറിയിച്ചു.