കണ്ണൂർ: ഇരിക്കൂറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ അലി അക്ബറിനെതിരെയാണ് ഇരിക്കൂർ പോലീസിൽ പരാതി ലഭിച്ചത്. കഴിഞ്ഞ മാസം മുപ്പതാം തീയ്യതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇരിക്കൂർ പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിൽ ജോലി ചെയ്യുന്ന സ്ത്രീ ഓഫീസിലേക്ക് പോകും വഴി പ്രതി ബലമായി ഓട്ടോയിൽ വലിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഈ സമയം നാട്ടുകാർ ഓടിക്കൊടുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ പ്രതി സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നെന്ന് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു. രഹസ്യമായി വിവാഹം ചെയ്യണമെന്ന് അവശ്യപ്പെട്ടാണ് അലി അക്ബർ ശല്യം ചെയ്യാറുള്ളതെന്ന് സ്ത്രീ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
ഓട്ടോ ഡ്രൈവറായ അലി അക്ബറിനെതിരെയാണ് ഇരിക്കൂർ പോലീസിൽ പരാതി നല്കിയിരിക്കുന്നത്.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
അലിക്കെതിരെ ഇരിക്കൂർ പൊലീസ് കേസെടുത്തു ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതെ സമയം നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചെന്നാരോപിച്ച് അലി അക്ബറും പോലീസിൽ പാരാതിപ്പെട്ടിട്ടുണ്ട്.
Last Updated : Nov 23, 2019, 9:23 PM IST