കണ്ണൂർ: സംസ്ഥാനത്ത് സ്വർണക്കടത്ത് വിവാദത്തിനിടെ കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ പെൺ കടത്തുകാരും. തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരിയായ യുവതിയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യുവതി പിടിയിൽ - കണ്ണൂർ വിമാനത്താവളം വഴി സ്വർണ കടത്ത്
അടിവസ്ത്രത്തിനുള്ളിൽ സ്വർണം മിശ്രിതമാക്കിയാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്.
കണ്ണൂർ വിമാനത്താവളം
കണ്ണൂർ വിമാനത്തവാളത്തിൽ നിന്നും ആദ്യമായാണ് സ്വർണം കടത്തിയതിന് ഒരു യുവതിയെ കസ്റ്റംസ് പിടികൂടുന്നത്. അടിവസ്ത്രത്തിനുള്ളിൽ സ്വർണം മിശ്രിതമാക്കിയാണ് യുവതി കടത്താൻ ശ്രമിച്ചത്. സംശയത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ 1170 ഗ്രാം സ്വർണ മിശ്രിതമാണ് ലഭിച്ചത്. ഇതിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 949ഗ്രാം സ്വർണം ലഭിച്ചു. സംഭവത്തിൽ പാനൂർ ചൊക്ലി സ്വദേശിനിയായ യുവതിയെ കസ്റ്റംസ് പിടികൂടി.