കണ്ണൂര്‍:മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ കൊറ്റിയാല്‍ കൃഷ്‌ണന്‍. ശബ്‌ദമലിനീകരണമോ ദുര്‍ഗന്ധമോ ഇല്ലാതെ കക്കൂസ് മാലിന്യവും മലിനവെള്ളവും ഫില്‍റ്റര്‍ ചെയ്‌ത് കുടിവെള്ളമാക്കി മാറ്റുന്ന രീതിയാണ് കൃഷ്‌ണന്‍ പരീക്ഷിക്കുന്നത്. 20 വര്‍ഷമായി തുടരുന്ന വാട്ടര്‍ ട്രീറ്റ്‌മെന്‍റ് ബയോഗ്യാസ് പ്ലാന്‍റ് വഴിയാണ് തളിപ്പറമ്പ് സ്വദേശിയായ കൃഷ്ണൻ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നത്.
മാലിന്യപ്രശ്‌നത്തിന് പരിസ്ഥിതി സൗഹാര്‍ദ പരിഹാരവുമായി കൊറ്റിയാല്‍ കൃഷ്ണൻ - മാലിന്യപ്രശ്‌നത്തിന് പരിസ്ഥിതി സൗഹൃദമായ പരിഹാരം
കക്ക, വെള്ളാരംകല്ലുകൾ, വെങ്കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നത്. സ്ലറി ഉണ്ടാവുന്നില്ല എന്നതാണ് പ്ലാന്‍റിന്‍റെ ഏറ്റവും വലിയ സവിശേഷത.
വാട്ടര്‍ ട്രീറ്റ്‌മെന്‍റ് ബയോഗ്യാസ് പ്ലാന്‍റ്; മാലിന്യപ്രശ്‌നത്തിന് പരിസ്ഥിതി സൗഹാര്‍ദ പരിഹാരം
കക്ക, വെള്ളാരംകല്ലുകൾ, വെങ്കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നത്. സ്ലറി ഉണ്ടാവുന്നില്ല എന്നതാണ് പ്ലാന്‍റിന്‍റെ ഏറ്റവും വലിയ സവിശേഷത. കക്കൂസ് ടാങ്കിലും, മാലിന്യ ടാങ്കിലും വായു കടക്കാത്ത രീതിയിലാണ് പ്ലാന്‍റിന്‍റെ നിർമാണം. അതിനാൽ കൊതുകുകൾ പെരുകില്ലെന്നും കൃഷണന്‍ പറഞ്ഞു.
Last Updated : Oct 3, 2020, 1:14 PM IST