കണ്ണൂർ: പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ സേന രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രവൃത്തി പഥത്തിലെത്തുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സന്നദ്ധസേന; സർക്കാർ നടപടികൾക്ക് തുടക്കം
ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി
ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16നും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയ കാലത്തെ മത്സ്യത്തൊഴിലാളികളുടേത് അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ കണ്ടാണ് സർക്കാർ സന്നദ്ധസേന രൂപീകരണം എന്ന ആശയത്തിലേക്ക് കടന്നത്.