കേരളം

kerala

ETV Bharat / state

കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ - kannur

വയനാട്ടിൽ കണ്ണൂർ സ്വദേശിനി ഷഹാന മരണപ്പെട്ട സംഭവത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

Vijay Neelakandan says forest is not a tourist destination  കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് വിജയ് നീലകണ്ഠന്‍  കണ്ണൂർ  വിനോദ സഞ്ചാര കേന്ദ്രം  kannur  forest
കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് വിജയ് നീലകണ്ഠന്‍

By

Published : Jan 26, 2021, 5:30 PM IST

Updated : Jan 26, 2021, 10:34 PM IST

കണ്ണൂർ: കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് ഇനിയെങ്കിലും ആളുകള്‍ തിരിച്ചറിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഉരഗ ഗവേഷകനുമായ വിജയ് നീലകണ്ഠന്‍. കാട് മൃഗങ്ങളടേതാണെന്നും അവിടെ കയറിച്ചെല്ലുന്ന നാം അതിഥികള്‍ പുലര്‍ത്തേണ്ട മര്യാദകള്‍ പാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വയനാട്ടിൽ കണ്ണൂർ സ്വദേശിനി ഷഹാന മരണപ്പെട്ട സംഭവത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കാട്ടില്‍ പോകുന്നത് കാടിനെ അറിയാനും അവിടുത്തെ ആവാസ വ്യവസ്ഥകളേക്കുറിച്ച് പഠിക്കാനുമായിരിക്കണം. അല്ലാതെ വിനോദ സഞ്ചാരത്തിന് പോകേണ്ട ഇടമല്ല കാട്. നമ്മുടെ വീട്ടിലെത്തുന്ന ഒരു അതിഥി കാണിക്കേണ്ടുന്ന മര്യാദ കാടുകളില്‍ കയറിച്ചെല്ലുന്ന നമ്മളും നിര്‍ബന്ധമായി പാലിക്കണം.

കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍

ആനകളുടെ സഞ്ചാര പഥമായ ആനത്താരയില്‍ ടെന്‍റടിച്ച് നല്‍കി സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത റിസോര്‍ട്ടുടമകള്‍ തന്നെയാണ് ഇതിലെ ഒന്നാംപ്രതി. തന്‍റെ സഞ്ചാര വഴിയിലുള്ളത് ടെന്‍റാണെന്നും അതിനകത്ത് മനുഷ്യരുണ്ടെന്നും കാട്ടാനക്ക് അറിയില്ല. ഇവിടെ ആനയെ വില്ലനാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിജയ് നീലകണ്ഠന്‍ കുറ്റപ്പെടുത്തി.

കാടിനകത്ത് അപകടകാരികളായ ആനകളും കടുവകളും വിഷപ്പാമ്പുകളും നിരവധി വിഷ ചിലന്തികളുമുണ്ട്. ഇവരുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യരുടെ കടന്നുകയറ്റം നടക്കുമ്പോള്‍ സ്വാഭാവികമായും ആവാസസ്ഥലം നഷ്ടപ്പെടുന്ന ഇവ പ്രതികരിക്കും. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളെ ഹനിക്കുന്ന രീതിയില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ ഉത്തരവാദ-സുസ്ഥിര ടൂറിസത്തിന്‍റെ ഭാഗമായി മാറ്റാന്‍ സര്‍ക്കാരും വന്യജീവി സംരക്ഷണ പ്രസ്ഥാനങ്ങളും ഒരു പോലെ ജാഗ്രത കാണിക്കണമെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.

Last Updated : Jan 26, 2021, 10:34 PM IST

ABOUT THE AUTHOR

...view details