കണ്ണൂർ:പ്രിയ വർഗീസിന്‍റെ നിയമന വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നുവെന്നും എന്നാൽ ഇതുവരെയും മറുപടി കിട്ടിയില്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്‌സ്‌പീരിയൻസ് ടീച്ചിങ് എക്‌സ്‌പീരിയൻസ് ആകില്ല. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരികയുള്ളൂ എന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
വിധി നിരവധി അധ്യാപകരെ ബാധിക്കുന്നതാണ്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 19 നാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നതിന് ശേഷം പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞു. അപേക്ഷകൾ ഒരിക്കൽ കൂടി സ്ക്രീൻ ചെയ്യാനാണ് കോടതി പറഞ്ഞത്.