കണ്ണൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിലെ ബൈപാസിനെതിരെ ദേശീയതലത്തിൽ കത്തി നിന്ന സമര നേതൃത്വമായ വയൽക്കിളികൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ഞൂറോളം വോട്ടുകൾക്ക് ജയിച്ച എൽ.ഡി.എഫിന്‍റെ വാർഡിലാണ് വയൽക്കിളി സ്ഥാനാർഥി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി വയൽക്കിളികൾ - വയൽകിളികൾ
കീഴാറ്റൂർ വാർഡ് പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ സമരം നടന്ന വയലിൽ വെച്ച് ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു
തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി വയൽകിളികൾ
കീഴാറ്റൂർ വാർഡ് പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ സമരം നടന്ന വയലിൽ വെച്ച് ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ജനകീയ സമരത്തിനിറങ്ങിയ ജനങ്ങളെ രാഷ്ട്രീയം പറഞ്ഞ് അപഹസിച്ചവർക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും വയൽക്കിളി നേതാക്കൾ പറയുന്നു. പി. വത്സലയാണ് എൽ.ഡി.എഫിന്‍റെ കീഴാറ്റൂർ വാർഡ് സ്ഥാനാർഥി. കോൺഗ്രസിന്‍റെ പിന്തുണയും വയൽക്കിളികൾക്ക് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.