കണ്ണൂർ:വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദോഹയിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. കുവൈത്തിൽ നിന്നുള്ള വിമാനം രാത്രി 9.20നാണ് കണ്ണൂരിൽ ഇറങ്ങിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികളാണ് യാത്രക്കാരിലേറയും. 178 മുതിർന്നവരും 10 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 188 യാത്രക്കാരാണ് കുവൈത്തിൽ നിന്നും നാട്ടലെത്തിയത്. ദോഹയിൽ നിന്നുള്ള വിമാനം രാത്രി 1.25നാണ് കണ്ണൂരിലിറങ്ങിത്. 9 കൈക്കുഞ്ഞുങ്ങളും 27 കുട്ടികളും 69 പുരുഷന്മാരും 61 സ്ത്രീകളും ഉൾപ്പെടെ 186 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വന്ദേ ഭാരത് മിഷന്‍; രണ്ട് വിമാനങ്ങള്‍ കണ്ണൂരിലെത്തി
കുവൈത്തിൽ നിന്നുള്ള വിമാനം രാത്രി 9.20നാണ് കണ്ണൂരിൽ ഇറങ്ങിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രവാസികളാണ് യാത്രക്കാരിലേറയും.
വന്ദേഭാരത് മിഷന്‍: രണ്ട് വിമാനങ്ങള്‍ കണ്ണൂരിലെത്തി
20 ആളുകൾ വീതമുള്ള സംഘങ്ങളായി എയ്റോബ്രിജ് വഴി പുറത്തിറക്കിയ യാത്രക്കാരെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്‌ഷൻ ക്യാമറ, തെർമൽ സ്കാനർ എന്നിവ ഉപയോഗിച്ചു പരിശോധിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരെ വിവിധ ജില്ലകളിലെത്തിക്കാൻ 20 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കിയിരുന്നു. പ്രവാസികളുമായി ഇന്നും രണ്ടു വിമാനങ്ങൾ കണ്ണൂരിലെത്തുന്നുണ്ട്. റിയാദിൽ നിന്നും മസ്കറ്റിൽ നിന്നുമാണ് എത്തുന്നത്.