കണ്ണൂർ: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ലെന്ന് കൺവീനർ എം.എം ഹസൻ. കോൺഗ്രസ് നേതാക്കളെല്ലാം പറഞ്ഞത് ഒന്നാണ്, ആ വിഷയത്തിൽ ഇനി വിശദീകരണത്തിനില്ലെന്നും ഹസൻ പറഞ്ഞു. മതസ്പർദ ഉണ്ടാക്കുന്ന ആർ.എസ്.എസ് നേതാവിന്റെ സ്വരമാണ് എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റേതെന്നും അദ്ദേഹം ആരോപിച്ചു.
വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ലെന്ന് എം.എം ഹസൻ
മതസ്പർദ ഉണ്ടാക്കുന്ന ആർ.എസ്.എസ് നേതാവിന്റെ സ്വരമാണ് എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റേതെന്ന് എം.എം ഹസൻ ആരോപിച്ചു
വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ലെന്ന് എം.എം ഹസൻ
ഊരാളുങ്കൽ സൊസൈറ്റിയുടെ കോൺട്രാക്ടുകൾക്ക് എല്ലാം ഇടനിലക്കാരനായി പ്രവർത്തിച്ചത് സി.എം രവീന്ദ്രനാണ്. ഊരാളുങ്കൽ സൊസൈറ്റി നടത്തിയത് പകൽ കൊള്ളയാണ്. തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം അല്ലെങ്കിൽ ഇ.ഡിയുടെ നോട്ടീസ് പിൻവലിക്കുന്ന സമയത്ത് രവീന്ദ്രന്റെ രോഗം മാറും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും ഹസൻ കൂട്ടിച്ചേർത്തു.