കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി തളിപ്പറമ്പില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയതായി യുഡിഎഫ്. വിവിധ വാര്‍ഡുകളിലേക്കുള്ള കരട് വോര്‍ട്ടര്‍ പട്ടികയില്‍ പുറമെ നിന്നുള്ളവരെ സിപിഎം തിരുകി കയറ്റിയതായാണ് യുഡിഎഫ് ആരോപണം. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ ഏഴാംമൈൽ, കാക്കാഞ്ചാൽ വാർഡുകളിലും പുളിമ്പറമ്പിലുമാണ് ഇത്തരത്തിലുള്ള തിരുകിക്കയറ്റൽ നടന്നത്. കൊവിഡ് കാരണം ഇത്തവണ വാർഡ് വിഭജനം നടന്നിരുന്നില്ല. അത് തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് സിപിഎം ഇങ്ങനെയൊരു കുതന്ത്രം മെനഞ്ഞതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
തളിപ്പറമ്പിലെ വോട്ടര്‍ പട്ടികയില്‍ സിപിഎം കൃത്രിമം നടത്തുന്നതായി യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വിവിധ വാര്‍ഡുകളിലേക്കുള്ള കരട് വോര്‍ട്ടര്‍ പട്ടികയില്‍ പുറമെ നിന്നുള്ളവരെ സിപിഎം തിരുകി കയറ്റിയതായാണ് യുഡിഎഫ് ആരോപണം
യാദവ കുലസമുദായ സെക്രട്ടറിയുടെ വാടകയ്ക്ക് കൊടുത്ത ഷോപ്പിന്റെ 39 നമ്പർ മുറിയും മറ്റൊരാളുടെ പേരിലാണ് പട്ടികയില്‍ ചേർത്തിട്ടുള്ളത്. ഇതിനെതിരെ തളിപ്പറമ്പ് നഗരസഭാ രജിസ്ട്രാർ ഓഫീസർക്കുൾപ്പെടെ പരാതി നൽകി. സത്യസന്ധമായ തീരുമാനം വന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള കൂവോട്, പ്ലാത്തോട്ടം, തുരുത്തി വാർഡുകളിൽ സ്ഥിര താമസക്കാരായ 149 പേരുടെ വോട്ടുകളാണ് ഏഴാംമൈൽ വാർഡിലെ വോട്ടർ പട്ടികയിലും ചേർത്തിരിക്കുന്നത്. അതു പോലെ തുരുത്തി, കുറ്റിക്കോൽ എന്നിവിടങ്ങളിലെ 51 വോട്ടർമാരെ കാക്കാഞ്ചാൽ വാർഡിലെ പട്ടികയിലും ചേർത്തു. പുളിമ്പറമ്പിൽ വാർഡിന് പുറത്തുള്ള 115 പേരെയാണ് വോട്ടർ പട്ടികയിൽ അനധികൃതമായി തിരുകിക്കയറ്റിയത്. കാക്കഞ്ചാലിലെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കടകളും, ഇതര മതസ്ഥരുടെ വീടുകളും, ആൾതാമസമില്ലാത്ത വാടക വീടുകളും ഷെഡുകളുമാണ് ഈ വോട്ടർമാരുടെ വിലാസമായി നൽകിയിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.