അലൻ, താഹ വിഷയം; അഭിപ്രായ ഭിന്നതയില്ലെന്ന് ഇ.പി ജയരാജൻ - allan
അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പി.മോഹനൻ പറയാൻ സാധ്യതയില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു
ഇ.പി ജയരാജൻ
കണ്ണൂര്‍: അലൻ, താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. അവർ മാവോയിസ്റ്റുകളല്ലെന്ന് പി.മോഹനൻ പറയാൻ സാധ്യതയില്ല. പറഞ്ഞ വാക്കുകൾ തെറ്റിധരിച്ചതാകാമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഭരണഘടനാപരമായ ഒരു പ്രതിസന്ധിയുമില്ല. ഗവർണറുടെ നിലപാട് സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.