യുഎപിഎ; അലന്‍ ഷുഹൈബിന് പരീക്ഷ എഴുതാന്‍ അനുമതി - കണ്ണൂർ സർവകലാശാല
പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അലൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കണ്ണൂര്‍: യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിന് എൽ.എൽ.ബി പരീക്ഷ എഴുതാൻ കണ്ണൂർ സർവകലാശാല അനുമതി നല്‍കി. പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അലൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർവകലാശാല അനുമതി നൽകിയാൽ അലന് പരീക്ഷ എഴുതാമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തിൽ ഹൈക്കോടതി കണ്ണൂർ സർവകലാശയുടെ വിദശീകരണം തേടുകയും ചെയ്‌തിരുന്നു. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അലൻ കോടതിയെ സമീപിച്ചത്. കണ്ണൂർ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാർഥിയാണ് അലൻ ഷുഹൈബ്.