കേരളം

kerala

ETV Bharat / state

കണ്ണൂരിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. ഇവരില്‍ 116 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

two covid positive കൊവിഡ് കണ്ണൂരിൽ കൊവിഡ് കണ്ണൂര്‍ എയര്‍പോര്‍ട്ട്
കൊവിഡ്

By

Published : May 14, 2020, 8:00 PM IST

കണ്ണൂർ: ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 12ന് ദുബായില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയെത്തിയ കടമ്പൂര്‍ സ്വദേശിയായ 20കാരനും മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശിയായ 24കാരനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മെയ് 12ന് സ്രവ പരിശോധനക്ക് വിധേയരായ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. ഇവരില്‍ 116 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ നിന്നും പരിശോധനക്കച്ച 4,580 സാമ്പിളുകളിൽ 4,519 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details