കണ്ണൂർ:പറശ്ശിനിക്കടവിൽ 26കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരെയാണ് ബുധനാഴ്ച രാത്രി തളിപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിൽ പിടികൂടി പയ്യോളി പൊലീസിന് കൈമാറിയത്. പയ്യോളിയില്‍ നിന്ന് ഈ മാസം 22ആം തീയതിയാണ് യുവതി വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയത്. ബുധനാഴ്ച വൈകിട്ട് കണ്ണൂര്‍ ബസ്റ്റാന്‍റിലെത്തിയ യുവതിയെ സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ലോഡ്ജില്‍ വച്ച് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു.
പറശ്ശിനിക്കടവിൽ 26കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ പിടിയിൽ - bus employees arrested
പയ്യോളിയില്‍ നിന്ന് ഈ മാസം 22ആം തീയതിയാണ് യുവതി വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയത്.
പറശ്ശിനിക്കടവിൽ 26കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ പിടിയിൽ
അതേസമയം യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ പറശ്ശിനിയിൽ വെച്ച് പിടികൂടുകയായിരുന്നു.