കേരളം

kerala

ETV Bharat / state

പയ്യന്നൂരില്‍ യുവതി ഭർതൃഗ്രഹത്തിൽ ആത്മഹത്യ ചെയ്‌തു; ഭര്‍ത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

24കാരിയായ സൂര്യയെ കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

By

Published : Sep 6, 2022, 10:47 AM IST

Payyannur Police station  suicide in kannur  Payyannur news  ഭർതൃഗ്രഹത്തിൽ യുവതി ആത്മഹത്യ ചെയ്തു  പയ്യന്നൂര്‍ പൊലീസ്  കണ്ണൂര്‍ വാര്‍ത്ത  കേരളത്തിലെ ആത്മഹത്യ വാര്‍ത്ത  കേരളത്തിലെ ഗാര്‍ഹിക പീഡനം  Domestic violence in Kerala  ആത്മഹത്യ  ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി
പയ്യന്നൂരില്‍ യുവതി ഭർതൃഗ്രഹത്തിൽ ആത്മഹത്യ ചെയ്‌തു; ഭര്‍ത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

കണ്ണൂർ: പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃഗ്രഹത്തിൽ ആത്മഹത്യ ചെയ്‌തു. പെരുവാമ്പ സ്വദേശിനി കെപി സൂര്യയാണ് ആത്മഹത്യ ചെയ്‌തത്. 24കാരിയായ സൂര്യയെ കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എട്ട് മാസം പ്രായമുള്ള മകനുണ്ട്. 2021ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭർത്താവ് രാഗേഷിനും അമ്മയ്‌ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

ABOUT THE AUTHOR

...view details