കണ്ണൂർ: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 14-ാം ഡിവിഷന്‍, മാലൂര്‍- 1, പടിയൂര്‍ കല്ല്യാട്- 13, ചൊക്ലി- 4, 12, തളിപറമ്പ- 11, മുഴപ്പിലങ്ങാട്- 9, ചെമ്പിലോട്- 14, പേരാവൂര്‍- 16, ന്യൂമാഹി- 7, ചിറ്റാരിപറമ്പ- 7, കോളയാട്- 11 വാര്‍ഡുകള്‍ എന്നിവയാണ് ജില്ലാ കലക്ടര്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ഡിഎസ്‌സി കണ്ടെയ്‌ൻമെന്‍റ് ഏരിയ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ടെയ്‌ന്‍മെന്‍റ് സോണായി തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
കണ്ണൂരിൽ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി
പ്രദേശത്ത് അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂരിൽ പുതുതായി 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി
പ്രദേശത്ത് അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, കണ്ണൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ്- 19 മാര്‍ഗനിർദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റി ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.