കണ്ണൂർ: പറശിനിക്കടവിൽ 120 പേർക്ക് സഞ്ചരിക്കാൻ പറ്റുന്ന എസി ബോട്ട് സർവീസ് ആറ് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. മറ്റ് ടൂറിസം മേഖലകളിൽ നിന്നും വ്യത്യസ്തമായി തീർഥാടന ടൂറിസം മേഖലയായി പറശിനിക്കടവിനെ മാറ്റി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയിലെ ബോട്ട് സർവീസ് കൂടുതൽ ആദായകരമായി മാറിക്കൊണ്ടിരിക്കുകയാണ്.
പറശിനിക്കടവിൽ എസി ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി - Transport Minister AK Saseendran
മറ്റ് ടൂറിസം മേഖലകളിൽ നിന്നും വ്യത്യസ്തമായി തീർഥാടന ടൂറിസം മേഖലയായി പറശിനിക്കടവിനെ മാറ്റി എടുക്കുമെന്നും മന്ത്രി പറഞ്ഞു
പറശിനിക്കടവിൽ എസി ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി
അതിനാൽ കൂടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള മാർഗമാണു തെളിഞ്ഞു കിട്ടിയിട്ടുള്ളത്. ഈ സാധ്യതകൾ ജലഗതാഗത വകുപ്പ് പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ ബോട്ട് സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ വാട്ടർ ടാക്സി ആരംഭിച്ചതിന്‍റെ ബുക്കിങ് രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നും ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ബുക്കിങ് നമ്പര്‍ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Jan 4, 2021, 10:35 PM IST