തദ്ദേശ പോരാട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് ട്രാന്‍സ് ജന്‍ഡര്‍ സ്ഥാനാര്‍ഥിയും - തദ്ദേശ തെരഞ്ഞെടുപ്പ് കിഴുന്നയില്‍ ഡിവഷന്‍
കണ്ണൂർ കോർപ്പറേഷനിലെ 36-ാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സ്നേഹ നാമനിർദ്ദേശ പത്രികയും നൽകി.
കണ്ണൂർ:തദ്ദേശ പോരാട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് ട്രാന്‍സ് ജന്‍ഡര്‍ സ്ഥാനാര്‍ഥിയും മത്സര രംഗത്ത്. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ സ്നേഹയാണ് മത്സര രംഗത്തിറങ്ങിയത്. കണ്ണൂർ കോർപ്പറേഷനിലെ 36-ാം ഡിവിഷനായ കിഴുന്നയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സ്നേഹ നാമനിർദ്ദേശ പത്രികയും നൽകി.തെരഞ്ഞെടുപ്പ് സമയത്ത് മാത്രം നേതാക്കൾ കോളനിയിൽ വന്ന്പ ല വാഗ്ദാനങ്ങളും തന്നിട്ടുണ്ട്. എന്നാൽ കോളനിയുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . അതിനാൽ ഒരു മാറ്റത്തിനു വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് സ്നേഹ പറഞ്ഞു.