മാഹിയില്‍ വ്യാപാര ബന്ദ് - സെയില്‍ ടാക്‌സ്
മാതൃകാപരമായി വ്യാപാരം നടത്തുന്ന കടകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്ന നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുണ്ടെന്നും ആരോപണം
സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടി, മാഹിയില്‍ വ്യാപാര ബന്ദ്
കണ്ണൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് മാഹിയിൽ വ്യാപാര ബന്ദ് നടത്തി. സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചാണ് ബന്ദ്. മദ്യ- പെട്രോൾ സ്ഥാപനങ്ങളൊഴിച്ച് മറ്റെല്ലാ കടകളും അടഞ്ഞ് കിടന്നു. ഏകീകൃത നികുതി നയം കേന്ദ്രസർക്കാർ കൊണ്ടു വന്നിട്ടും, സെയിൽ ടാക്സ് വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി നിരന്തരം പരിശോധിക്കുന്നത് തുടർന്നാൽ ഉദ്യോഗസ്ഥരെ തടയുമെന്ന് സമിതി ചെയർമാൻ കെകെ അനിൽകുമാർ മുന്നറിയിപ്പ് നൽകി.