തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെ രക്ഷപ്പെടുത്തി - forest
മാവോയിസ്റ്റ് വേട്ടക്കായി കാട്ടില്‍പ്പോയ സംഘത്തിന് വഴിതെറ്റി. സംഘത്തെ പുഴ കടത്തിയത് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ച്.
കണ്ണൂർ: കൊട്ടിയൂർ വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് കമാൻഡോ സംഘത്തെ രക്ഷപ്പെടുത്തി. കൊടകൻ പുഴക്ക് അക്കരെ കുടുങ്ങിയ പന്ത്രണ്ട് പേരെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മറുകരയിലെത്തിച്ചത്. പുഴക്ക് കുറുകെ വടം കെട്ടിയാണ് ഇവരെ രക്ഷിച്ചത്. കനത്ത മഴയും ഒഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മാവോയിസ്റ്റ് വേട്ടക്കായി വനത്തിൽ പോയ സംഘത്തിന് വഴിതെറ്റുകയായിരുന്നു. സന്ധ്യയോടെയാണ് സംഘം കുടുങ്ങിക്കിടക്കുന്ന വിവരം പൊലീസിന് ലഭിക്കുന്നത്.