കണ്ണൂരിൽ തെയ്യം കലാകാരന് പൊള്ളലേറ്റു - Theyyam artist burned
തെയ്യം കലാക്കാരൻ അണ്ടലൂർ സ്വദേശി ടി കെ പ്രബിനാണ് പൊള്ളലേറ്റത്. ക്ഷേത്രത്തിലെ വിളക്കിൽ നിന്നും തെയ്യത്തിന്‍റെ മുടിക്ക് തീപിടിക്കുകയായിരുന്നു
കണ്ണൂരിൽ തെയ്യം കലാകാരന് പൊള്ളലേറ്റു തെയ്യം കലാകാരന് പൊള്ളലേറ്റു കണ്ണൂർ Theyyam artist burned തെയ്യം
കണ്ണൂർ:തലശ്ശേരിക്കടുത്ത് എരുവട്ടികോഴൂരിൽ തെയ്യം കലാക്കാരന് പൊള്ളലേറ്റു. തണ്ടിയാൻ മഠപ്പുര തിരുവപ്പന മഹോത്സവത്തിന്‍റെ ഭാഗമായി മണത്തണ നീല കരിങ്കാലിതെയ്യം കെട്ടിയാടുന്നതിനിടയിലാണ് സംഭവം. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവപ്പന ഉത്സവത്തിനിടെ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തെയ്യം കലാക്കാരൻ അണ്ടലൂർ സ്വദേശി ടി കെ പ്രബിനാണ് പൊള്ളലേറ്റത്. ക്ഷേത്രത്തിലെ വിളക്കിൽ നിന്നും തെയ്യത്തിന്‍റെ മുടിക്ക് തീപിടിക്കുകയായിരുന്നു.