കണ്ണൂര്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സീനിയർ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോങ് പ്രകാശനം ചെയ്‌തു. പയ്യാമ്പലം കോര്‍ണിഷ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ഒളിമ്പ്യന്‍ ടിന്‍റു ലൂക്ക, മുന്‍ എം.പി പി.കെ. ശ്രീമതി എന്നിവര്‍ ചേര്‍ന്നാണ് തീം സോങ് പ്രകാശനം ചെയ്‌തത്.
ദേശീയ സീനിയർ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; തീം സോങ് പ്രകാശനം ചെയ്‌തു - kannur local news
പയ്യാമ്പലം കോര്‍ണിഷ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ഒളിമ്പ്യന്‍ ടിന്‍റു ലൂക്ക, മുന്‍ എം.പി പി.കെ. ശ്രീമതി എന്നിവര്‍ പങ്കെടുത്തു
ഡിസംബര്‍ രണ്ട് മുതല്‍ എട്ടുവരെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ലോക ചാമ്പ്യന്‍ മേരികോം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ കായികപ്രതിഭകളാണ് മാറ്റുരയ്ക്കുക. കായിക മേഖലയിൽ, പ്രത്യേകിച്ചും ബോക്‌സിങ്ങിൽ പെൺകുട്ടികള്‍ പങ്കെടുക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ. വിനീഷ്, കേരള സ്‌റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എന്‍.കെ. സൂരജ് തുടങ്ങിയവര്‍ തീം സോങ്ങ് പ്രകാശന ചടങ്ങിൽ പങ്കെടുത്തു.