കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു
വീട്ടിനകത്ത് കുടുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ കിണറിനു മുകളിൽ സ്ഥാപിച്ച ഗ്രിൽസിൽ ചവിട്ടി വീടിന്‍റെ ടെറസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.
കണ്ണൂർ: തളിപ്പറമ്പ് ചപ്പാരപ്പടവിൽ കിണറ്റില്‍ വീണ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചപ്പാരപ്പടവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പി.വി അനസാണ് (16) മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. വീട്ടിനകത്ത് കുടുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ കിണറിനു മുകളിൽ സ്ഥാപിച്ച ഗ്രിൽസിൽ ചവിട്ടി വീടിന്‍റെ ടെറസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. തലയടിച്ചു വീണ അനസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ മരണപ്പെടുകയായിരുന്നു.