കണ്ണൂര്‍:കനത്ത മഴയെ തുടർന്ന് പഴശ്ശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെയാണ് ബാരേജിന്‍റെ ഷട്ടർ ഭാഗികമായി തുറന്നത്. രണ്ട് ദിവസമായി മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടർ തുറക്കാൻ അധികൃതർ തീരുമാനിച്ചത്.
പഴശ്ശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു
ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെയാണ് ബാരേജിന്‍റെ ഷട്ടർ ഭാഗികമായി തുറന്നത്. രണ്ട് ദിവസമായി മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടർ തുറക്കാൻ അധികൃതർ തീരുമാനിച്ചത്.
പഴശ്ശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു
രാവിലെ 10.30 ഓടെയാണ് ഷട്ടറുകളാണ് തുറന്നത്. ആവശ്യമെങ്കിൽ മുഴുവൻ ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡാമിന് താഴെയുള്ള ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.