കണ്ണൂർ:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികന്‍ മരിച്ചു. മുള്ളൂൽ സ്വദേശിയും കോരൻപീടിക താമസക്കാരനുമായ സുധാകരനാണ് മരിച്ചത്. സാരമായി പരിക്കേറ്റ സുധാകരന്‍ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുധാകരനായിരുന്നു കാർ ഓടിച്ചിരുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു - road accident news
മുള്ളൂൽ സ്വദേശി സുധാകരനാണ് മരിച്ചത്. തളിപ്പറമ്പില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ സുധാകരനുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു
അപകടം
തളിപ്പറമ്പ ചുടല എബിസിക്ക് മുൻവശം ജനുവരി 12ന് ആയിരുന്നു അപകടം. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സോണിക് ബസും ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം തകർന്നു. സംഭവത്തിൽ സുധാകരനുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.