കണ്ണൂർ :പുതിയതെരു ടൗണിൽ അശ്രദ്ധമായി യു ടേൺ എടുത്ത ഓട്ടോറിക്ഷയെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യം ആംബുലൻസിലെ കാമറയിൽ പതിഞ്ഞു. ഇന്നലെ (24 - O1 - 2023) വൈകീട്ടായിരുന്നു അപകടം.
കെഎൽ 22 എം 6267 നമ്പർ 108 ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അത്യാസന്ന നിലയിൽ ഉള്ള രോഗിയുമായി വരികയായിരുന്നു ആംബുലൻസ്. വാഹനം പുതിയ തെരുവിൽ എത്തുമ്പോഴായിരുന്നു അപകടം.