കേരളം

kerala

ETV Bharat / state

ആളൊഴിഞ്ഞ ടൗൺ സ്ക്വയറിൽ പടർന്ന് പന്തലിച്ച് ഇളവൻ കുമ്പളം - townsquare

ടൗൺ സ്ക്വയറിൽ ഇളവൻ കുമ്പളത്തിൻ്റെ തൈ പടർന്ന് പന്തലിക്കുകയും കായ്ക്കുകയും ചെയ്‌തിരിക്കുകയാണ്. ഒരുകാലത്ത് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല

കണ്ണൂർ  കൊവിഡ്  തളിപ്പറമ്പ്  ടൗൺ സ്ക്വയർ  കമ്പിവേലി  കുമ്പളം  taliparambu  townsquare  ഇളവൻ കുമ്പളം
ആളൊഴിഞ്ഞ ടൗൺ സ്ക്വയറിൽ പടർന്ന് പന്തലിച്ച് ഇളവൻ കുമ്പളം

By

Published : Sep 17, 2020, 1:44 PM IST

കണ്ണൂർ: കൊവിഡ് സാഹചര്യത്തിൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ആളൊഴിഞ്ഞതോടെ കമ്പിവേലിയിൽ ഇളവനും മറ്റും മുളച്ചു പൊന്തുകയാണ്. തളിപ്പറമ്പിൽ ഏറ്റവും സജീവമായ ഇടമായിരുന്നു ടൗൺ സ്ക്വയർ. എന്നാൽ കൊവിഡ് വ്യാപനം കാരണം ആളുകൾ നഗരത്തിൽ ഇറങ്ങാതായതോടെ തളിപ്പറമ്പ് ടൗൺ സ്ക്വയറിലും ആളും ആരവവുമില്ലാതെയായി. ഒരുകാലത്ത് തളിപ്പറമ്പ് ടൗൺ സ്ക്വയറിന് തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഘോര പ്രസംഗങ്ങളും കരഘോഷങ്ങളും അലയടിച്ചിരുന്ന ഇവിടം ഇന്ന് വിജനമാണ്. ടൗൺ സ്ക്വയറിൽ ഇപ്പോൾ ഇളവൻ കുമ്പളത്തിൻ്റെ തൈ പടർന്ന് പന്തലിക്കുകയും കായ്ക്കുകയും ചെയ്‌തിരിക്കുകയാണ്.

ആളൊഴിഞ്ഞ ടൗൺ സ്ക്വയറിൽ പടർന്ന് പന്തലിച്ച് ഇളവൻ കുമ്പളം

ലോക്ക് ഡൗണിനോടുനബന്ധിച്ച് മാർച്ച് 20നാണ് നഗരം അടച്ചിട്ടത്. പൊതു യോഗങ്ങൾക്കും ആളുകൾ കൂടിച്ചേരുന്നതിനും വിലക്കേർപ്പെടുത്തിയതിനാൽ ടൗൺ സ്ക്വയറിനും താഴ് വീണു. നേരത്ത രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടം സജീവമായിരുന്നു. എന്നാൽ ഇടക്ക് സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും ശല്യം വർധിച്ചതോടെ നഗരസഭ ടൗൺ സ്ക്വയറിന് ഗേറ്റ് സ്ഥാപിച്ചു.

ABOUT THE AUTHOR

...view details