കേരളം

kerala

ETV Bharat / state

തളിപ്പറമ്പ് ബസ്‌ സ്റ്റാന്‍ഡില്‍ ബോംബെന്ന് വ്യാജ സന്ദേശം

ഉച്ചയോടെ പൊലീസ് അലർട്ട് കൺട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍ കോള്‍ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലും മുൻസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും പരിശോധന നടത്തി.

തളിപ്പറമ്പ് ബസ്‌ സ്റ്റാന്‍ഡില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം  തളിപ്പറമ്പ് ബസ്‌ സ്റ്റാന്‍ഡ്‌  വ്യാജ സന്ദേശം  കണ്ണൂര്‍  thaliparambu bus stand  fake massage
തളിപ്പറമ്പ് ബസ്‌ സ്റ്റാന്‍ഡില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം

By

Published : Sep 8, 2020, 5:37 PM IST

കണ്ണൂര്‍: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന്‌ വ്യാജ സന്ദേശം. ഉച്ചയോടെ പൊലീസ് അലർട്ട് കൺട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍ കോള്‍ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലും മുൻസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും പൊലീസും ബോംബ്- ഡോഗ്‌ സ്‌ക്വാഡുകളെത്തി പരിശോധന നടത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബോംബ്‌ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അലർട്ട് കൺട്രോള്‍ റൂമില്‍ വന്ന ഫോൺ കോളിനെപ്പറ്റി അന്വേഷിക്കുമെന്ന് തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാർ പറഞ്ഞു.

തളിപ്പറമ്പ് ബസ്‌ സ്റ്റാന്‍ഡില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം

ABOUT THE AUTHOR

...view details