കേരളം

kerala

ETV Bharat / state

എസ്‌ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; വിചാരണ പൂര്‍ത്തിയായി

2010 ഒക്ടോബർ ഇരുപത്തിനാലിന് രാത്രി മാരക ആയുധങ്ങളുമായി ഇറച്ചിക്കടയില്‍ അതിക്രമിച്ച് കയറി കടയിലെ ജോലിക്കാരനായ വാഴയില്‍ ബഷീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

വിചാരണ പൂർത്തിയായി

By

Published : Jun 29, 2019, 4:31 PM IST

കണ്ണൂർ: തലശേരി കൂത്തുപറമ്പില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കാല്‍ വെട്ടിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. ജൂലയ് രണ്ടിന് വധശ്രമക്കേസിലെ വിധി പറയും. ആറ് സിപിഎം പ്രവര്‍ത്തകരാണ് പ്രതിപട്ടികയില്‍ ഉള്ളത്. സിപിഎം പ്രവര്‍ത്തകരായ കൈതേരി കപ്പണ സ്വദേശികളായ പൊന്നാന്തേരി പി പ്രഭുൽ ലാൽ (45) കൊച്ചു വീട്ടിൽ കെ എം അനിൽ എന്ന കുട്ടൻ (40) പാലാ പറമ്പ് സ്വദേശികളായ ശിവഗീതത്തിൽ പി ജിത്തു (36) എം എം അജേഷ് (31) കെ സ്വരലാൽ (33) മൂര്യാട് ചുള്ളിയിലെ വയലിൽ വീട്ടിൽ അണ്ണേരി വിപിൻ (34) എന്നിവരാണ് കേസിലെ പ്രതികൾ.

കൂത്തുപറമ്പിലെ മലബാര്‍ ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്യുകയായിരുന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനായ വാഴയില്‍ ബഷീറിനെ (30) മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ബഷീർ മാസങ്ങളോളം ചികിത്സയില്‍ കഴിയുകയും ഒരു കാല്‍ മുട്ടിന് താഴെ നഷ്ടപ്പെടുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇറച്ചിക്കടയില്‍ ഉണ്ടായിരുന്ന പഴശി കയനിയില്‍ കാളാം വീട്ടില്‍ വി റഫീഖിന്‍റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. കെ എം ഫസൽ, പി മനോജ്, ഡോ. പ്രേംനാഥ്, ഡോ. മുഹമ്മദ് അമീർ, നഗരസഭയിലെ ഉദ്യോഗസ്ഥൻ എം എം ജോഷി, വില്ലേജ് ഓഫീസർ ആർ വിനോദ് കുമാര്‍, പോലീസ് ഓഫീസർമാരായ എം ആർ ബിജു, സജേഷ് വാഴാളപ്പിൽ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. സി കെ രാമചന്ദ്രനാണ് ഹാജരാവുക. തലശേരി അസിസ്റ്റന്‍റ് സെഷൻസ് ജഡ്ജ് അനിൽകുമാർ മുമ്പാകെയാണ് വിചാരണ പൂർത്തിയായത്.

ABOUT THE AUTHOR

...view details