കേരളം

kerala

ETV Bharat / state

നാട്ടുകാരുടെ നേതൃത്വത്തില്‍ കരിമ്പം പുഴയില്‍ തടയണ നിര്‍മിച്ചു

ജലവകുപ്പ് തടയണ ഉപേക്ഷിച്ചതോടെ നിയന്ത്രണം നാട്ടുകാർ ഏറ്റെടുത്തു. പൂമംഗലം മുതൽ കൊടിലേരി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾക്കാണ് തടയണ ഉപകാരപ്രദമാകുന്നത്.

By

Published : Jan 10, 2020, 2:15 PM IST

Updated : Jan 10, 2020, 3:14 PM IST

തളിപ്പറമ്പില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കരിമ്പം പുഴയില്‍ തടയണ നിര്‍മിച്ചു  Taliparambil natives constructs thadayana in Karimbam River  തളിപ്പറമ്പ്  കണ്ണൂര്‍  kannur latest news
തളിപ്പറമ്പില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കരിമ്പം പുഴയില്‍ തടയണ നിര്‍മിച്ചു

കണ്ണൂര്‍: നാട്ടുകാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് കരിമ്പം പുഴയില്‍ തടയണ നിര്‍മാണം പുരോഗമിക്കുന്നു. ഇത് എട്ടാം വര്‍ഷമാണ് കരിമ്പം പുഴയില്‍ തടയണ നിര്‍മിക്കുന്നത്. വേനല്‍ കാലത്തെ ജലക്ഷാമത്തിന് പരിഹാരമായാണ് പുഴയില്‍ തടയണ നിര്‍മിച്ച് വെള്ളം ശേഖരിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തില്‍ കരിമ്പം പുഴയില്‍ തടയണ നിര്‍മിച്ചു

കരിമ്പം പുഴയില്‍ ജലവകുപ്പ് നിര്‍മിച്ച തടയണയും സമീപത്തെ കിണറുമായിരുന്നു തളിപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും ജലക്ഷാമം പരിഹരിച്ചിരുന്നത്. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നതോടെ ജലവകുപ്പ് കിണറും തടയണയും ഉപേക്ഷിച്ചു. ജലവകുപ്പ് തടയണ ഉപേക്ഷിച്ചതോടെ നിയന്ത്രണം നാട്ടുകാർ ഏറ്റെടുത്തു.

പൂമംഗലം മുതൽ കൊടിലേരി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾക്കാണ് തടയണ ഉപകാരപ്രദമാകുന്നത്. കാലപ്പഴക്കത്താൽ തടയണയുടെ ഇരുമ്പ് പലക ദ്രവിച്ചതോടെയാണ് ആയിരത്തിലേറെ ചാക്കുകളിൽ പൂഴിമണ്ണിൽ നിറച്ച് ഇത്തവണ തടയണ നിർമിച്ചത്. പുതിയ ഷട്ടറുകൾ നിർമിക്കാനും പുഴയുടെ ആഴം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വാർഡ് അംഗം പി. രാജീവന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. കരിമ്പം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അമ്പതോളം നാട്ടുകാർ തടയണ നിർമാണത്തിന് നേതൃത്വം നൽകി.

Last Updated : Jan 10, 2020, 3:14 PM IST

ABOUT THE AUTHOR

...view details