കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ തുറക്കാത്തതിൽ പ്രതിക്ഷേധം. ലോക്ക്ഡൗൺ സമയത്ത് അടച്ചിട്ട കൗണ്ടർ 10 മാസം കഴിഞ്ഞിട്ടും തുറന്നിട്ടില്ല. 2013ല്‍ കെ. സുധാകരൻ എം. പി ആയിരിക്കെയാണ് താലൂക്ക് ഓഫീസ് കോംമ്പൗണ്ടിൽ റെയിൽവെ റിസർവേഷൻ കൗണ്ടർ ആരംഭിച്ചത്. കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ സ്റ്റേഷനുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു റിസർവേഷൻ കൗണ്ടർ.
റെയിൽവെ റിസർവേഷൻ കൗണ്ടർ തുറക്കാത്തതിൽ പ്രതിക്ഷേധം
ലോക്ക്ഡൗൺ സമയത്ത് അടച്ചിട്ട തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ കൗണ്ടർ 10 മാസം കഴിഞ്ഞിട്ടും തുറന്നിട്ടില്ല.
തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ തുറക്കാത്തതിൽ പ്രതിക്ഷേധം
യാത്രാ ട്രെയിനുകൾ വീണ്ടു ഓടിത്തുടങ്ങിയിട്ടും റിസർവേഷൻ കൗണ്ടർ തുറക്കാൻ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൗണ്ടറിന്‍റെ ബോർഡ് അടക്കം താഴെ വീണ നിലയിലാണ്. എത്രയും പെട്ടെന്ന് കൗണ്ടർ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.