കേരളം

kerala

ETV Bharat / state

തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എകെ ഭാസ്‌കരന്‍ സിപിഎമ്മില്‍

സതീശൻ പാച്ചേനി അടക്കമുള്ളവരുടെ അവഗണനയും കുറുമാത്തൂരിലെ മഹിള കോൺഗ്രസ് നേതാവിന്‍റെയും മണ്ഡലം നേതാവിന്‍റെയും ഇടപെടലുമാണ് പാർട്ടി വിടാൻ കാരണമെന്ന് ഭാസ്കരൻ വ്യക്തമാക്കി.

Taliparamba  AK Bhaskaran  Block Congress General Secretary  Taliparamba Block Congress General Secretary AK Bhaskaran  എ കെ ഭാസ്കരന്‍  എ കെ ഭാസ്കരന്‍ സിപിഎമ്മില്‍  തളിപ്പറമ്പ്  തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി
തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ കെ ഭാസ്കരന്‍ സിപിഎമ്മില്‍

By

Published : Oct 10, 2021, 6:56 PM IST

Updated : Oct 10, 2021, 7:18 PM IST

കണ്ണൂര്‍:തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കുറുമാത്തൂർ മണ്ഡലം മുൻ പ്രസിഡന്‍റുമായ എ.കെ. ഭാസ്കരൻ പാർട്ടി വിട്ടു. ഡി.സി.സി മുൻ പ്രസിഡന്‍റ് സതീശൻ പാച്ചേനി അടക്കമുള്ളവരുടെ അവഗണനയും കുറുമാത്തൂരിലെ മഹിള കോൺഗ്രസ് നേതാവിന്‍റെയും മണ്ഡലം നേതാവിന്‍റെയും ഇടപെടലുമാണ് പാർട്ടി വിടാൻ കാരണമെന്ന് ഭാസ്കരൻ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആരോപണങ്ങൾ

കഴിഞ്ഞ 52 വർഷമായി താൻ കോൺഗ്രസ് പാർട്ടിക്കൊപ്പമുണ്ട്. 2007 മുതൽ 2018 വരെ 13 വർഷക്കാലം കുറുമാത്തൂർ മണ്ഡലം കോൺഗ്രസിന്‍റ് പ്രസിഡന്‍റായിരുന്നു. പിന്നീട് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി.

തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എകെ ഭാസ്‌കരന്‍ സിപിഎമ്മില്‍

ALSO READ: മലക്കപ്പാറയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസി

2011 ൽ കുറുമാത്തൂർ അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റായത് മുതലാണ് തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തി തുടങ്ങിയത്. സൊസൈറ്റിയുടെ പേര് പറഞ്ഞ് മുൻ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി തന്നെ അവഗണിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ തന്‍റെയൊപ്പം നിൽക്കാൻ തയ്യാറായില്ലെന്നും ഭാസ്‌കരൻ പറഞ്ഞു.

അംഗത്വം നൽകുമെന്ന് സി.പി.എം

ലോക്കൽ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഭാസ്‌കരന് സി.പി.എം അംഗത്വം നൽകും. സി.പി.എം നേതാക്കൾക്കൊപ്പമാണ് ഭാസ്കരൻ തളിപ്പറമ്പ് പ്രസ് ഫോറത്തിലെത്തിയത്.

Last Updated : Oct 10, 2021, 7:18 PM IST

ABOUT THE AUTHOR

...view details