കേരളം

kerala

ETV Bharat / state

ഡോ സ്വതന്ത്രകുമാറിന് 75മത് ജന്മദിനം, രാജ്യത്തിന്‍റെയും, ആഹ്ളാദത്തോടെ നാടും വീടും - 75മത് ജന്മദിനം

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ കണ്ണൂര്‍ സ്വദേശി സ്വതന്ത്ര കുമാര്‍ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്

INDEPENDENCE DAY  swathandra kumar birthday  aazadi ka amrit mahotsav  Indian Independence Day  സ്വാതന്ത്ര്യ ദിനം  സ്വതന്ത്ര കുമാര്‍ 75ാം ജന്മദിനം  സ്വതന്ത്ര കുമാര്‍
സ്വാതന്ത്ര്യദിനത്തില്‍ എഴുപത്തിയഞ്ചിന്‍റെ നിറവില്‍ സ്വതന്ത്രകുമാറും

By

Published : Aug 15, 2022, 6:29 AM IST

കണ്ണൂര്‍:തോട്ടടയിലെ ഡോ. സ്വതന്ത്ര കുമാറും കുടുംബവും ആഹ്ളാദത്തിലാണ്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇരട്ടി മധുരമാണ് സ്വതന്ത്ര കുമാറിനും കുടുംബത്തിനും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 14ന് അർധരാത്രി തന്നെയാണ് ഗോപാലൻ്റെയും കല്യാണിയുടെയും മകനായി സ്വതന്ത്ര കുമാറിൻ്റെയും ജനനം.

ജന്മഭൂമിയുടെ പിറന്നാളിനോടൊപ്പം സ്വന്തം ജന്മം ദിനം ആഘോഷിക്കാൻ തയ്യാറെടുക്കവെ ഇദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകളും, ഓർമക്കുറവും പ്രയാസം സൃഷ്ടിക്കുന്നു. എങ്കിലും അക്കാലത്തെ കുറിച്ച് പറയുമ്പോള്‍ ഡോക്ടര്‍ വാചാലനാവും.

സ്വാതന്ത്ര്യദിനത്തില്‍ എഴുപത്തിയഞ്ചിന്‍റെ നിറവില്‍ സ്വതന്ത്രകുമാറും

ഭാര്യ പ്രീതി. എസ് കുമാറും, മകൻ നിഷ്യേദും, മരുമകൾ ദിവ്യയും അച്ഛൻ്റെ പിറന്നാൾ വലിയ രീതിയിൽ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. പൗരപ്രമുഖരെയും, ബന്ധുമിത്രാദികളെയും ഒക്കെ ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് കഴിഞ്ഞു.

ആഘോഷത്തിൻ്റെ ഭാഗമായി വലിയ പന്തലും വീട്ടുമുറ്റത്ത് ഒരുങ്ങിയിട്ടുണ്ട്. ജനനവും, പേരും കൗതുകമാണ്, രാജ്യത്തിൻ്റെ ആഘോഷത്തോടൊപ്പം ജന്മദിനവും ആഘോഷമാക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഇവർ കാണുന്നത്.

ABOUT THE AUTHOR

...view details