കേരളം

kerala

ETV Bharat / state

'താന്‍ ഒരുപാട് ആളാവരുത്, വേദിയിലേക്ക് വരില്ല' ; രോഷാകുലനായി സുരേഷ് ഗോപി

ഇന്നലെ (ഒക്‌ടോബര്‍ 23) രാത്രിയാണ് സുരേഷ്‌ ഗോപി പള്ളിക്കുനി ശ്രീ പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയത്. എന്നാല്‍ പരിപാടിയില്‍ ആള്‍ത്തിരക്ക് ഏറിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടത് സുരേഷ്‌ ഗോപിയെ ചൊടിപ്പിച്ചു

KLKNR01241022SureshGoPiKL10004  suresh gopi at kannur  സുരേഷ്‌ ഗോപി  കണ്ണൂര്‍ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates
ക്ഷേത്രക്കുളം ഉദ്ഘാടനത്തിനെത്തിയ സുരേഷ്‌ ഗോപി രോക്ഷാകുലനായി മടങ്ങി

By

Published : Oct 24, 2022, 11:09 PM IST

കണ്ണൂര്‍ :കരിയാട് ക്ഷേത്രത്തില്‍ പരിപാടിക്കെത്തിയ നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി ആള്‍ത്തിരക്കേറിയെന്ന് പരാതി പറഞ്ഞ് രോഷാകുലനായി വേദിയിലേക്കുവരാതെ മടങ്ങി. ഇന്നലെ (ഒക്‌ടോബര്‍ 23) രാത്രിയാണ് സുരേഷ്‌ ഗോപി പള്ളിക്കുനി ശ്രീ പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയത്. എന്നാല്‍ പരിപാടിയില്‍ ആള്‍ത്തിരക്ക് ഏറിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടത് സുരേഷ്‌ ഗോപിയെ ചൊടിപ്പിച്ചു.

'താന്‍ ഒരുപാട് ആളാവരുത്, വേദിയിലേക്ക് വരില്ല' ; രോഷാകുലനായി സുരേഷ് ഗോപി

കുളത്തിനടുത്ത് നിന്ന് ഫോട്ടോ എടുത്ത ശേഷം സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് സുരേഷ്‌ ഗോപി വിസമ്മതം പ്രകടിപ്പിച്ചത്. ജനത്തിരക്ക് നിയന്ത്രിക്കാനാവാത്തതിന് സംഘാടകരോട് കയര്‍ത്ത് സംസാരിച്ചാണ് താരം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. സംഘാടകരിലൊരാളോട് ആളാവരുതെന്ന് സുരേഷ് ഗോപി തട്ടിക്കയറുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ABOUT THE AUTHOR

...view details