കേരളം

kerala

ETV Bharat / state

കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പും തടയാൻ പരിശോധന ശക്തമാക്കി - visit

പൂഴ്ത്തി വെയ്‌പ് തടയാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായും കണ്ണൂർ താലൂക്കിൽ രൂപീകരിച്ച സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ പരിശോധന.

കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പും തടയാൻ പരിശോധന  താലൂക്ക് സപ്‌ളൈ ഓഫീർ  റിപ്പോർട്ട്  ജില്ലാ കലക്‌ടർ  supplyofficer  visit  openmarket
കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പും തടയാൻ പരിശോധന ശക്തമാക്കി

By

Published : Mar 26, 2020, 11:03 AM IST

കണ്ണൂർ: അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പും തടയാൻ പരിശോധന ശക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പ് തടയാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായും കണ്ണൂർ താലൂക്കിൽ രൂപീകരിച്ച സ്‌ക്വാഡിൻ്റെ നേതൃത്വത്തിലാണ് ടൗണിലെ കടകളിൽ പരിശോധന നടന്നത്.

കരിഞ്ചന്തയും പൂഴ്ത്തി വെയ്‌പും തടയാൻ പരിശോധന ശക്തമാക്കി

എല്ലാ ദിവസവും ഇരിട്ടി താലൂക്ക് സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇത്തരം കടകളിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്‌ടറുടെ ഓഫീസിലെ കൊവിഡ് കൺട്രോൾ സെല്ലിൽ സമർപ്പിക്കും. ഒട്ടു മിക്ക അവശ്യ സാധനങ്ങളും വിപണിയിൽ ലഭ്യമാണെന്ന് താലൂക്ക് സപ്‌ളൈ ഓഫീസർ ജോസഫ് ജോർജ് അറിയിച്ചു. സവാള, തക്കാളി പോലുള്ള ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസത്തേക്കാളും വില കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജൂൺ മാസത്തേക്കുള്ള സാധനങ്ങൾ കൂടി ഫുഡ് കോർപ്പറേഷനിൽ നിന്നും എടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സപ്‌ളൈ ഓഫീസർ പറഞ്ഞു.

ABOUT THE AUTHOR

...view details