കണ്ണൂർ:നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും മികച്ച കവയിത്രിയാണ് സുഗതകുമാരിയെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. താൻ ഏറെ ആദരിച്ച കവയിത്രിയാണവർ. ഒട്ടേറെ കഥകളിൽ അവരെ കുറിച്ചും കവിതകളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. വ്യക്തിപരമായി തനിക്ക് സുഗതകുമാരിയെ നന്നായി അറിയാം. കവയിത്രി എന്നതിനപ്പുറം കേരളം കണ്ട ഏറ്റവും മികച്ച ആക്‌ടിവിസ്റ്റ്, പ്രകൃതി സ്നേഹി എന്നീ നിലകളിലും സുഗതകുമാരി ഏറെ ശ്രദ്ധനേടിയിരുന്നു.
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കവയിത്രിയാണ് സുഗതകുമാരി: ടി. പത്മനാഭൻ - സുഗതകുമാരി
കവയിത്രി എന്നതിനപ്പുറം കേരളം കണ്ട ഏറ്റവും മികച്ച ആക്‌ടിവിസ്റ്റ്, പ്രകൃതി സ്നേഹി എന്നീ നിലകളിലും സുഗതകുമാരി ഏറെ ശ്രദ്ധനേടിയിരുന്നുവെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ കവയിത്രിയാണ് സുഗതകുമാരി: ടി. പത്മനാഭൻ
മരണത്തിൽ ഖേദിച്ചു കൊണ്ട് രാഷ്‌ട്രീയക്കാർ അലമുറയിടുന്നത് കണ്ട് തനിക്ക് കരയണോ ചിരിക്കണോ എന്നറിയില്ലെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.