കേരളം

kerala

By

Published : Nov 8, 2020, 4:02 PM IST

Updated : Nov 8, 2020, 10:08 PM IST

ETV Bharat / state

കുട്ടികളുടെ നിരീക്ഷണം, ചിത്രശലഭ വർണങ്ങൾകൊണ്ട് മനോഹരം

സ്വന്തം വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമായി നടത്തിയ നിരീക്ഷണത്തിൽ അനേകം ശലഭ വൈവിധ്യങ്ങളെ കണ്ടത്തിയ സന്തോഷത്തിലാണ് പാച്ചേനി ഹൈസ്കൂളിലെ 40ഓളം വരുന്ന വിദ്യാർത്ഥികൾ

കണ്ണുർ  വ്യത്യസ്ത ഇനം ചിത്രശലഭങ്ങൾ  ബിഗ് ബട്ടർഫ്ലൈ മന്ത്‌ ഓഫ് കേരള  പാച്ചേനി ഗവൺമെന്‍റ് ഹൈസ്കൂൾ  Students observed dragon flys  Kannur
കുട്ടികളുടെ നിരീക്ഷണം, ചിത്രശലഭ വർണങ്ങൾകൊണ്ട് മനോഹരം

കണ്ണുർ: ഇന്‍റർനെറ്റിന്‍റെയും മൊബൈൽ ഗെയിമുകളുടെയും ലോകത്തുനിന്നും മാറി തങ്ങളുടെ ചുറ്റുവട്ടത്തെ നിരീക്ഷിച്ചപ്പോൾ വിദ്യാർഥികൾ കണ്ടെത്തിയത് 92 വ്യത്യസ്ത ഇനം ചിത്രശലഭങ്ങളെ. പാച്ചേനി ഗവൺമെന്‍റ് ഹൈസ്കൂൾ ഇക്കോ ക്ലബ്ബിലെ അംഗങ്ങളാണ് 'ഐ നേച്വർ ലിസ്റ്റ്' എന്ന ഓൺലൈൻ സിറ്റിസൺ സയൻസ് പോർട്ടലുമായി സഹകരിച്ച് ബിഗ് ബട്ടർഫ്ലൈ മന്ത്‌ ഓഫ് കേരളയുടെ ഭാഗമായി സർവേ നടത്തിയത്.

കുട്ടികളുടെ നിരീക്ഷണം, ചിത്രശലഭ വർണങ്ങൾകൊണ്ട് മനോഹരം

സ്വന്തം വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമായി നടത്തിയ നിരീക്ഷണത്തിൽ അനേകം ശലഭ വൈവിധ്യങ്ങളെ കണ്ടത്തിയ സന്തോഷത്തിലാണ് പാച്ചേനി ഹൈസ്കൂളിലെ 40ഓളം വരുന്ന വിദ്യാർത്ഥികൾ. പ്രധാനാധ്യാപിക കെ.പി നിർമല, സ്കൂളിലെ പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റർ സി. മുഹമ്മദ്‌ റാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം.

ലോക്ക് ഡൗൺ കാലത്ത് നടത്തിയ നിരീക്ഷണത്തിൽ നിരവധി പൂമ്പാറ്റകളെക്കുറിച്ച് അറിയാനും ചിത്രങ്ങൾ പകർത്താനും സാധിച്ചത് കൗതുകമുളവാക്കുന്നതായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. ദേശീയ ചിത്രശലഭം പദവിയിലേക്ക് മത്സരിക്കുന്ന വിലാസിനി മുതൽ പുള്ളിവാലൻ, വെള്ളിവാലൻ, സുവർണ ഒക്കിലശലഭം, ഒറ്റവരയൻ സർജന്‍റ്, ഇന്ത്യൻ നവാബ് തുടങ്ങി 92 ഓളം പൂമ്പാറ്റകളെ കാണാനും അതിൽ 75 ഓളം പൂമ്പാറ്റകളുടെ ചിത്രങ്ങൾ പകർത്തി ഡോക്യൂമെന്‍റേ ഷൻ ചെയ്യാനും കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഈ കുട്ടികൾ.

Last Updated : Nov 8, 2020, 10:08 PM IST

ABOUT THE AUTHOR

...view details