കണ്ണൂർ: തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേറളായി സ്വദേശി അൻസബിനെയാണ് കാണാതായത്. അബൂബക്കർ, മൻസൂർ എന്നീ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
മറുകരയായ കോറളായി ദ്വീപിലേക്ക് നീന്തിയ സമയത്താണ് ഒഴുക്കിൽപ്പെടുന്നത്. തളിപ്പറമ്പ് അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.