കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായകളുടെ ആക്രമണം പതിവാകുന്നു. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്‍റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു. മൂന്നോളം തവണ തെരുവുനായകൾ വീട്ടിലെത്തി കുട്ടികളെ ആക്രമിച്ചുവെന്നും വീടിനുള്ളിൽ വരെ കയറുന്ന സാഹചര്യം ഉണ്ടായതായും അസൈനാർ പറയുന്നു.
സെപ്റ്റംബർ 5ന് വൈകുന്നേരം കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്‍റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ മേൽ ചാടിവീണു. ശബ്‌ദം കേട്ട് വീട്ടുകാർ പുറത്തിറക്കിയതോടെ നായകൾ ഓടിയതിനാൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു. നായകൾ കുട്ടികളെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.